KOYILANDY DIARY.COM

The Perfect News Portal

നാദാപുരത്ത് റോഡിൽ വർണ്ണ പുക പടർത്തി യുവാക്കളുടെ അഭ്യാസ പ്രകടനം; കേസെടുത്ത് പൊലീസ്

കോഴിക്കോട് നാദാപുരത്ത് റോഡിൽ വർണ്ണ പുക പടർത്തി യുവാക്കളുടെ അഭ്യാസ പ്രകടനം. കേസെടുത്ത് പൊലീസ്. നാദാപുരം പൊലീസാണ് കേസെടുത്തത്. കെ.എൽ 18 എസ് 1518 നമ്പർ ബ്രസ, കെ. എൽ 18 ഡബ്ല്യൂ 4000 നമ്പർ വാഹനങ്ങൾക്ക് എതിരെയാണ് നാദാപുരം പോലീസ്  സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. ബി എൻ എസ് ആക്ട് 281 അമിത വേഗതയിലും അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനും 184 മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

 

ഇതിൽ കെ എൽ 18 എസ് 1518 നമ്പർ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ടാമത്തെ കാർ കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹാഘോഷത്തിന്റെ ഭാഗമായി അപകടമായി കാർ യാത്ര നടത്തിയത്. മറ്റു വാഹനങ്ങൾക്ക് സൈഡ് നൽകാതെയും പുക പരത്തിയും നാദാപുരം ആവോലത്ത് മുതൽ പാറക്കടവ് വരെ 5 കിലോമീറ്റർ ദൂരത്തിലാണ് യുവാക്കൾ യാത്ര നടത്തിയത്.

Share news