KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ഭാര്യ വീട്ടിൽ വിരുന്നിനെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു

കോഴിക്കോട്: ഭാര്യ വീട്ടിൽ വിരുന്നിനെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു. കോഴിക്കോട് പേരാമ്പ്ര മേപ്പയൂരിൽ ബഷീർ – റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷൻ (24) ആണ് പുഴയിൽ മുങ്ങി മരിച്ചത്. കഴിഞ്ഞ 21 നായിരുന്നു റോഷന്റെ വിവാഹം നടന്നത് . എടരിക്കോട് ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയെ ആയിരുന്നു റോഷൻ വിവാഹം കഴിച്ചത്.

തിങ്കളാഴ്ച വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം കടലുണ്ടി പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കൂടെയുള്ളവർ രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു.

 

 

Share news