KOYILANDY DIARY.COM

The Perfect News Portal

ഉമാ തോമസിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി; വെൻ്റിലേറ്റർ സഹായം തുടരാൻ തീരുമാനം

കലൂർ സ്റ്റേഡിയം അപകടത്തിൽ പരുക്ക പറ്റി ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമാ തോമസിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി. ഉമാ ഹാപ്പി ന്യൂ ഇയർ എന്ന് നേർത്ത ശബ്ദത്തിൽ മക്കളോട് പറഞ്ഞുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഉമാ തോമസിൻ്റെ ശ്വാസകോശത്തിൻ്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം വെൻ്റിലേറ്റർ സഹായം തുടരാനാണ് തീരുമാനമെന്നും അവർ അറിയിച്ചു.

 

“വേദനയുണ്ടെന്ന് എംഎൽ എ പറഞ്ഞു. വീഴ്ചയുടെ കാര്യം ഓർമ്മയില്ല. സ്വന്തമായി ശ്വാസം എടുക്കുന്നുണ്ട് .കൈ കാലുകൾ അനക്കുന്നുണ്ട്. ഒന്നു രണ്ടു ദിവസം കൂടി വെൻ്റിലേറ്റർ തുടരും.”-ഡോക്ടർമാർ പറഞ്ഞു. അതിനിടെ കൊച്ചി കലൂരിലെ ഡാൻസ് പരിപാടിയിലെ പണം ഇടപാടിൽ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318(4), 3 (5) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൃദംഗ വിഷൻ എം ഡി നികോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണ്ണിമ, നികോഷിൻ്റെ ഭാര്യ എന്നിവരാണ് കേസിലെ പ്രതികൾ.

Share news