KOYILANDY DIARY.COM

The Perfect News Portal

ഹൈബ്രിഡ് കഞ്ചാവ് കേസ്: ബിഗ് ബോസ് താരം ജിന്റോയേയും സിനിമ മേഖലയില്‍ നിന്നുള്ള രണ്ടുപേരെയും ഇന്ന് ചോദ്യം ചെയ്യും

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ബിഗ് ബോസ് താരം ജിന്റോയെ അടക്കം സിനിമ മേഖലയില്‍ നിന്നുള്ള രണ്ടുപേരെയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോയടക്കം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചു കഴിഞ്ഞു.

ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻ ബി​ഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ. കഞ്ചാവ് കേസില്‍ പിടിയിലായ തസ്‌ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

 

അതേസമയം നടന്‍ ഷൈൻ ടോം ചാക്കോയെ ലഹരി ചികിത്സ കേന്ദ്രത്തിലാക്കും. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയിൽ നിന്ന് മോചനം നേടണമെന്നും നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞു. ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷൈൻ ടോം ചാക്കോ എക്സൈസിനോട് ഇക്കാര്യം പറഞ്ഞത്. എക്സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായി ഷൈനിനെ ലഹരി ചികിത്സ കേന്ദ്രത്തിൽ എത്തിക്കും. ലഹരി ചികിത്സയിൽ എക്സൈസ് മേൽനോട്ടം തുടരും. കൂത്താട്ടുകുളത്ത് ലഹരി ചികിത്സ നടത്തിയതിൻ്റെ രേഖകൾ മാതാപിതാക്കൾ അന്വേഷണ സംഘത്തിന് കൈമാറി.

Advertisements
Share news