രാജ്യത്തിൻ്റെ അഭിമാനമായ നിധിൻ കെ.ടിയെ ആദരിച്ചു

കൊയിലാണ്ടി: ഉഗാണ്ടയിൽ നടന്ന പാരാബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടി നാടിൻ്റെ അഭിമാനമായി മാറിയ നിതിൻ കെ.ടി.യെ ശ്രീ വട്ടുവൻ തൃക്കോവിൽ ക്ഷേത്ര കമ്മിറ്റിയുടെ നേത്യത്വത്തിൽ ആദരിച്ചു. ക്ഷേത്ര മുറ്റത്ത് നടന്ന യോഗത്തിൽ പ്രസിഡണ്ട് എൻ.ടി. കൃഷ്ണൻ നിതിനെ പൊന്നാടയണിയിച്ചു. രക്ഷാധികാരി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉപഹാരം സമർപ്പിച്ചു കൊണ്ട് സംസാരിച്ചു. എൻ.ടി. കൃഷ്ണൻ അധ്യക്ഷം വഹിച്ചു.

ക്ഷേത്ര നവീകരണത്തിൻ്റെ ഭാഗമായി നടക്കുന്ന അഷ്ടമംഗല്യ പ്രശ്നത്തിൻ്റെ ധനസമാഹരണത്തിലേക്കുള്ള ആദ്യ സംഭാവന എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയിൽ നിന്നും രവീന്ദ്രൻ ടി. കെ സ്വീകരിച്ചു. ചടങ്ങിൽ പ്രസിഡണ്ട് രാധാകൃഷൻ, രാജൻ പുത്തൻ പുരയിൽ, രവീന്ദ്രൻ പി എന്നിവർ സംസാരിച്ചു. കൺവീനർ പ്രേമരാജ് സ്വാഗതവും നിതിൻ കെ.ടി. ആദരവിന് നന്ദിയും പറഞ്ഞു.
