KOYILANDY DIARY

The Perfect News Portal

ഉയർന്ന തിരമാല; ജൂൺ നാല് വരെ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: ഉയർന്ന തിരമാല. ജൂൺ നാല് വരെ മത്സ്യബന്ധനത്തിന് വിലക്ക്. കേരള തീരത്ത്  ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കേരള  കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ശനായാഴ്‌ച രാത്രി 11.30 വരെ 0.5 മീറ്റർ മുതൽ 1.2  മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, വേഗത സെക്കൻഡിൽ 05 സെന്റീമീറ്ററിനും 50 സെന്റീമീറ്ററിനും ഇടയിൽ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Advertisements

തെക്കൻ തമിഴ്‌നാട് തീരത്ത് ശനിയാഴ്ച‌ രാത്രി 11.30 വരെ 0.6 മീറ്റർ മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, വേഗത സെക്കൻഡിൽ 05 സെന്റീമീറ്ററിനും 60 സെന്റീമീറ്ററിനും ഇടയിൽ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Advertisements