KOYILANDY DIARY.COM

The Perfect News Portal

വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: കാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മതത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തികൾക്ക് മതം നിരോധിക്കാനാകാത്തതുപോലെ തന്നെയാണിതെന്നും കോടതി വ്യക്തമാക്കി. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ ഇല്ലാതാക്കുകയാണ് വേണ്ടതെന്നും കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരി​ഗണിക്കവെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പൊതുതാൽപര്യ ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.

 

Share news