ഇടുക്കിയില്‍ ജനവാസ മേഖല വിട്ടുപോകാതെ കാട്ടാനക്കൂട്ടം.

ഇടുക്കിയില്‍ ജനവാസ മേഖല വിട്ടുപോകാതെ കാട്ടാനക്കൂട്ടം. മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ ഗേറ്റ് കാട്ടാനകള്‍ തള്ളിത്തുറന്നു. ഒരു കുഞ്ഞ് ഉള്‍പ്പെടെയുള്ള മൂന്ന് കാട്ടാനകളുടെ കൂട്ടമാണ് രാത്രി ഇറങ്ങിയത്.

പലപ്പോഴായി കാടിറങ്ങുന്ന കാട്ടാനക്കൂട്ടം വ്യാപക നാശനഷടങ്ങളുമുണ്ടാക്കി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇടുക്കിയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

