ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് അനിവാര്യം; പി സതീദേവി

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സിനിമ മേഖലയില്‍ സ്ത്രീകള്‍ വിവേചനം നേരിട്ടിരുന്നു എന്നത് വസ്തുതയെന്ന് പി സതീദേവി. പരാതി പരിഹാര സംവിധാനങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. വനിതാ കമ്മീഷന്‍ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം വിഷയത്തില്‍ ഇടപെട്ടിരുന്നു.

സ്ത്രീകള്‍ക്ക് മാന്യമായി തൊഴില്‍ എടുക്കാന്‍ കഴിയണമെന്നത് സമൂഹത്തിന്റ ആവശ്യം. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പ്രശ്‌ന പരിഹാര മാര്‍ഗങ്ങളും പരസ്യപ്പെടുത്തണം. വനിതാ കമ്മീഷന്റെ നിലപാട് കൂടി പരിഗണിച്ചാണ് നിലവിലെ കോടതി വിധിയെന്ന് സതീദേവി പ്രതികരിച്ചു.

