കേരളവർമ്മ കോളേജിൽ റീകൗണ്ടിംഗ് നടത്തണമെന്ന് ഹെെക്കോടതി
കൊച്ചി: ശ്രീ കേരളവർമ്മ കോളേജിൽ വോട്ടുകൾ റീകൗണ്ടിംഗ് നടത്തണമെന്ന് ഹെെക്കോടതി. വീണ്ടും യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന കെഎസ്‌യുവിന്റെ ആവശ്യം ഹൈക്കോടതി തള്ളി. റീകൗണ്ടിംഗ് നടത്താന്‍ കോടതി ഉത്തരവിടുകയും ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഫലം മരവിപ്പിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍ ഹാജരാക്കിയ രേഖകള്‍ നേരത്തെ ഹൈക്കോടതി പരിശോധിച്ചിട്ടുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തെ തെരഞ്ഞെടുപ്പ് അന്തിമ ഉത്തരവിന് വിധേയമാണെന്നും ഹൈക്കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചട്ടപ്രകാരം റിക്കൗണ്ടിങ് നടത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം.

