ദില്ലിയിൽ കനത്ത മഴ തുടരുന്നു; വെള്ളക്കെട്ടും ഗതാഗതതടസ്സവും രൂക്ഷം

ദില്ലിയിൽ അതിതീവ്ര മഴ തുടരുന്നു. കനത്ത മഴയിൽ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിൽ ഗതാഗത തടസവും രൂക്ഷമാണ്. വെള്ളക്കെട്ട് ഒഴിവാക്കി യാത്രചെയ്യുന്നതിനായി ഡൽഹി ട്രാഫിക് പൊലീസ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കിഴക്കൻ ഡൽഹിയിലും സെൻട്രലിലും ശക്തിയായ മഴയാണ് രേഖപ്പെടുത്തിയത്.

അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് നീക്കി, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയും പ്രവചിച്ചിട്ടുണ്ട്.

