KOYILANDY DIARY.COM

The Perfect News Portal

പാലിയേറ്റീവ് കെയര്‍ രോഗിക്ക് സാന്ത്വനമേകി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കൊല്ലം: പാലിയേറ്റീവ് കെയര്‍ രോഗിക്ക് സാന്ത്വനമേകി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ വാര്‍ഡില്‍ 8 വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന സുധീഷിനാണ് (28) സാന്ത്വനമായത്. വിരലടയാളം എടുക്കാന്‍ പറ്റാത്തതിനാല്‍ ആധാറും വികലാംഗക്ഷേമ പെന്‍ഷനും ലഭ്യമായിരുന്നില്ല. ഇക്കാര്യം അറിഞ്ഞ മന്ത്രി നേരിട്ട് ജില്ലാ കളക്ടറെ വിളിച്ച് പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി കടയ്ക്കല്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് സുധീഷിനെ കാണുന്നത്. എട്ടുവര്‍ഷം മുമ്പാണ് സുധീഷ് തെങ്ങില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം കടയ്ക്കല്‍ താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയര്‍ വാര്‍ഡില്‍ എത്തുകയായിരുന്നു. 

 

സുധീഷിൻറെ അച്ഛന്‍ നേരത്തെ മരിച്ചു പോയിരുന്നു. സുധീഷിന് കൂട്ടിരിക്കുന്നത് കേള്‍വി പരിമിതിയും സംസാര പരിമിതിയുമുള്ള സഹോദരിയാണ്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി അടിയന്തരമായി ഇടപെടുകയായിരുന്നു. ആശുപത്രി ജീവനക്കാരാണ് ഇവര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത്.

Advertisements
Share news