KOYILANDY DIARY.COM

The Perfect News Portal

ആരോ​ഗ്യ ജാ​ഗ്രത; കോഴിക്കോട് രണ്ട് പഞ്ചായത്തുകളിൽ പ്രാദേശിക അവധി

ആരോ​ഗ്യ ജാ​ഗ്രത; കോഴിക്കോട് രണ്ട് പഞ്ചായത്തുകളിൽ പ്രാദേശിക അവധി പ്രഖ്യപിച്ചു. കോഴിക്കോട് ജില്ലയിൽ പനി ബാധിച്ച് രണ്ടുപേർ മരിച്ച സാഹചര്യത്തിൽ ആരോ​ഗ്യ ജാ​ഗ്രതാ നിർദേശം. ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പഞ്ചായത്തുകളിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു. ആയഞ്ചേരി പഞ്ചായത്തിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാന അധ്യാപകരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. നിപ സംശയം നിലനിൽക്കുന്നതിനാൽ ആരോ​ഗ്യമന്ത്രി വീണാ ജോർജിൻറെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം കളക്ട്രേറ്റിൽ പുരോ​ഗമിക്കുകയാണ്.

Share news