ജ്യൂസിൽ മദ്യം കലർത്തി നൽകി ലൈംഗികമായി പീഡിപ്പിച്ചു; 2 പേർ അറസ്റ്റിൽ
കോവളം: ജ്യൂസിൽ മദ്യം കലർത്തി നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ 2 പേർ അറസ്റ്റിൽ. യുവതിയുടെ സുഹൃത്തായ സൂര്യ, ഇവരുടെ സുഹൃത്ത് ശരത് എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ 17ന് കോവളത്തുവച്ചായിരുന്നു സംഭവം.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താമെന്ന വ്യാജേനയാണ് യുവതിയെ കോവളത്തേക്ക് കൊണ്ടുവന്നത്. തുടർന്ന് ഹോട്ടലിലെത്തിച്ച ശേഷം ജ്യൂസിൽ മദ്യം കലർത്തി നൽകി ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് യുവതിയുടെ പരാതി. ശരത് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സൂര്യ മൊബൈലിൽ പകർത്തിയതായും പരാതിയിലുണ്ട്. തുടർന്ന് ഇരുവരെയും കോവളം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

