ട്രെയിനിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

പാറശാല: ട്രെയിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി. 13.5 കിലോ കഞ്ചാവാണ് വെള്ളിയാഴ്ച രാവിലെയാണ് പിടികൂടിയത്. കൊച്ചുവേളിയിൽനിന്നും നാഗർകോവിലിലേക്ക് വന്ന 06433 പാസഞ്ചർ ട്രെയിനിലെ ബാത്റൂമിന് സമീപം കാർബോർഡിൽ സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

കഞ്ചാവ് കയറ്റി അയച്ചശേഷം ഫോൺ വഴി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ റെയിൽവേ സ്റ്റേഷൻ എത്തിക്കുന്ന സംഘമാണ് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ആഴ്ചകൾക്ക് മുമ്പും ട്രെയിൻ മാർഗം കൊണ്ടുവന്ന കഞ്ചാവ് ഇവിടെനിന്ന് റെയിൽവേ പൊലീസ് പിടികൂടിയിരുന്നു. എഎസ്ഐ ശോഭന, ജിഎസ്ഐ ജസ്റ്റിൻ രാജ്, സിപിഒമാരായ ജോസ്, പ്രദീപ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

