KOYILANDY DIARY.COM

The Perfect News Portal

തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചാൽ മുന്നണി മാറുന്ന ശീലമില്ല, എൽഡിഎഫിൽ ഉറച്ച്‌ നിൽക്കും; ജോസ്‌ കെ മാണി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചാൽ മുന്നണി മാറുന്ന ശീലമില്ലെന്നും എൽഡിഎഫിൽ ഉറച്ച്‌ നിൽക്കുമെന്നും കേരള കോൺഗ്രസ്‌ ചെയർമാൻ ജോസ്‌ കെ മാണി. യുഡിഎഫ്‌ പുറത്താക്കിയപ്പോൾ മൂന്നുമാസം കാത്തിരുന്നു. തങ്ങളെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്‌തത്‌ ഇടതുപക്ഷമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നിണിയോടൊപ്പം നിൽക്കാൻ രാഷ്ട്രീയമായി തീരുമാനിച്ചതാണ്‌. അതിൽ ഒരു മാറ്റവുമില്ല. ആ നിലപാടിൽ ഉറച്ച്‌ നിൽക്കുകയാണ്‌ ജയവും പരാജയവുമുണ്ടാകും. പരാജയം വന്നാലുടൻ മുന്നണി മാറുക എന്നതില്ല. താൻ പരാജയപ്പെട്ടപ്പോഴും അതിനെ സ്വീകരിക്കുകയാണ്‌ ചെയ്‌തത്‌.

 

മാധ്യമങ്ങൾ പൊളിറ്റിക്കൽ ഗോസിപ്പിനാണ്‌ ശ്രമിക്കുന്നത്‌. അവർക്ക്‌ എന്തെങ്കിലും സുഖം കിട്ടുന്നെങ്കിൽ കിട്ടട്ടെ. ഒരു മുന്നണിയിൽ നിന്നും ക്ഷണം ലഭിച്ചിട്ടില്ല. ഒരു മുന്നണിയുടെയും മുന്നിൽ പോകേണ്ട ആവശ്യവുമില്ല. തങ്ങളുടെ രാഷ്ട്രീയ നിലപാടിൽ യാതൊരു വ്യത്യാസവമില്ല. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനമുണ്ടാകും. തങ്ങളുടെ ആവശ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്‌. ഉചിതമായ തീരുമാനം സിപിഐ എം എടുക്കും. ആവശ്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news