ചേമഞ്ചേരിയിൽ 74 വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു
കൊയിലാണ്ടി: ചേമഞ്ചേരിയിൽ 74 വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. ചേമഞ്ചേരി പഞ്ചായത്തിലെ കൊളക്കാട് അഭയം സ്കൂളിന് സമീപത്തെ കാര്യത്ത് ഹൗസില്‍ അബുബക്കർ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടി വീട്ടുപറമ്പിലെ 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീരാഗ് എം വി ചെയര്‍ നോട്ടിൻറെ സഹായത്തോടുകൂടി കിണറ്റിൽ ഇറങ്ങുകയും സേനാംഗങ്ങളുടെ സഹായത്തോടുകൂടി കരക്കെത്തിക്കുകയും ചെയ്തു. ശേഷം ഗവ. ഹോസ്പിറ്റലിൽ എത്തിച്ചു.
എന്നാൽ ഇയാൾ മരണപ്പെട്ടതായി ഡോക്ടർ അറിയിച്ചു. ഗ്രേഡ് എ എസ് ടി ഒ പി. കെ. ബാബുവിൻറെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് വി കെ, ഷിജു ടി പി, ബബീഷ് പി എം, റനീഷ് പി കെ, സജിത് പി, ഹോം ഗാർഡ് സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
