കുറുവങ്ങാട് സൗത്ത് യുപി സ്കൂളിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും പുതിയ എൽകെജി ക്ലാസ് മുറിയുടെ ഉദ്ഘാടനവും
കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യുപി സ്കൂളിൽ പുതിയ എൽകെജി ക്ലാസ് മുറിയുടെ കെട്ടിട ഉദ്ഘാടനവും, വിദ്യാർഥികൾ നട്ടു നനച്ചുണ്ടാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും നടന്നു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കഴിഞ്ഞ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്രത്തിലും ഗണിതത്തിലും ഓവറുകളിൽ രണ്ടും മൂന്നും സ്ഥാനം നേടിയവരെ ഉൾപ്പെടെ വിവിധ മേഖലകളിൽ ഉന്നതസ്ഥാനം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
ചടങ്ങിൽ ചെങ്ങോട്ടുകാവ് കൃഷി ഓഫീസർമാരായ മുഫീദ, കൊയിലാണ്ടി കൃഷി ഓഫീസർ വിദ്യ പി. കൊയിലാണ്ടി എ ഇ ഒ എം ഗിരീഷ് കുമാർ, സ്കൂൾ മാനേജർ പ്രതിനിധി എം പ്രേമകുമാരി ടീച്ചർ, പച്ചക്കറി കൃഷിക്ക് നേതൃത്വം കൊടുത്ത ബാലകൃഷ്ണൻ എന്നിവരെ ആദരിച്ചു. ആശംസകൾ നേർന്നുകൊണ്ട് എസ്ആർ. ജി കൺവീനർ ഡികെ ബിജു, ഹാസിഫ്, അസിസ്റ്റൻറ് കൃഷി ഓഫീസർ രജീഷ് കുമാർ സഫ എന്നിവർ സംസാരിച്ചു. എം. സുലൈഖ ടീച്ചർ സ്വാഗതം പറഞ്ഞു.
