KOYILANDY DIARY

The Perfect News Portal

സർക്കാർ ഒരുക്കിയ ‘കേരളീയ’ത്തിന് ഗിന്നസ് തിളക്കം

തിരുവനന്തപുരം: കേരളത്തിൻറെ നേട്ടങ്ങളുടെ അടയാളപ്പെടുത്തലുമായി സർക്കാർ ഒരുക്കിയ ‘കേരളീയ’ത്തിന് ഗിന്നസിൻറെ തിളക്കം. കേരളീയത്തിൻറെ ഭാഗമായി 67-ാമത് കേരളപ്പിറവി ആഘോഷവേളയിൽ 67 പേർ, 67 ഭാഷയിൽ, ഓൺലൈൻ വീഡിയോ മുഖേന കേരളപ്പിറവി ആശംസകൾ നേർന്നതിലൂടെയാണ് ഗിന്നസ് നേട്ടം.

ഇത്രയധികം ആളുകൾ ഇത്രയധികം ഭാഷകളിൽ ഒരേസമയം ആശംസ നേരുന്ന ‘ഓൺലൈൻ വീഡിയോ റിലേ’ ആദ്യമാണെന്ന് ഗിന്നസ് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻറെ ആശംസയോടെ ആരംഭിച്ച ഓൺലൈൻ വീഡിയോ റിലേയിൽ ചീഫ് സെക്രട്ടറി ഡോ. വി വേണു മലയാള ഭാഷയുടെ പ്രതിനിധിയായി. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥർ അവരുടെ മാതൃഭാഷകളിൽ ആശംസകൾ നേർന്നു.

 

കിഫ്ബി ഉദ്യോഗസ്ഥർ, ലോക കേരള സഭാംഗങ്ങൾ, കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ ഉപയോക്താക്കൾ, പ്രവാസി ഡിവിഡൻറ് സ്‌കീമിലെ അംഗങ്ങൾ എന്നിവരും വിദേശ പൗരന്മാരും ആശംസകൾ നേർന്നു. ജാപ്പനീസ്, മലയ്, സ്പാനിഷ്, റഷ്യൻ തുടങ്ങി ആഫ്രിക്കയിലെ പ്രാദേശിക ഭാഷകളിൽവരെയുള്ള ആശംസകൾ വീഡിയോയിലുണ്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റേഡിയോ കേരളം 1476 എ എം’ സംഘാടനത്തിൽ മുഖ്യ പങ്കുവഹിച്ചു.

Advertisements