സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഗ്രീൻസ് ഹോട്ടൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024-2025 വനിതകൾക്ക് സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ തുടങ്ങിയ ഗ്രീൻസ് ഹോട്ടലിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു. വാർഡ് മെമ്പർ സി ലതിക അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷീബ വി എം, ലീന എം പി, ബീന എ കെ എന്നിവർ സംസാരിച്ചു.
