ശാസ്ത്രോത്സവം: മേഖലാ എക്സ്പോയിൽ ജി.വി.എച്ച്.എസ്.എസ് അത്തോളിക്ക് മികച്ച വിജയം
കൊയിലാണ്ടി: ശാസ്ത്രോത്സവം. മേഖലാ എക്സ്പോയിൽ ജി.വി.എച്ച്.എസ്.എസ് അത്തോളിക്ക് മികച്ച വിജയം. കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും, റഹ്മാനിയ വി.എച്ച്.എസ്.എസ്. ഫോർ ഹാൻ്റികാപ്പ്ഡ്, കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി. കരിക്കുലം, ഇന്നവേ റ്റീവ്, പ്രോഫറ്റബിൾ, മാർക്കറ്റിങ് വിഭാഗങ്ങളിലായിരുന്നു മത്സരം.

സമാപന സമ്മേളനം നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷയായി. കോഴിക്കോട് ഡി.ഡി.ഇ. സി. മനോജ് കുമാർ മുഖ്യാതിഥിയായി. വി.ആർ. അപർണ, സി. പ്രഭ, വി. സുചീന്ദ്രൻ, പി. സി മാത്യു, വിജേഷ് ഉപ്പാലക്കൽ, ടി. അജിത കുമാരി എന്നിവർ സംസാരിച്ചു.
മത്സരഫലം ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ക്രമത്തിൽ: കരിക്കുലം: ജി.വി.എച്ച്.എസ്.എസ്. ചെറുവണ്ണൂർ, വി.എച്ച്.എസ്.എസ്. റഹ്മാനിയ കോഴിക്കോട്, എം.ജെ.വി.എച്ച്. എസ്. വില്യാപ്പള്ളി.
- ഇന്നവേറ്റീവ്: കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ്, ജി വി എച്ച്എസ്എസ് കിണാശ്ശേരി, ജി.വി.എച്ച്.എസ്.എസ്. ബാലുശ്ശേരി.
- മാർക്കറ്റിങ്: ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ, ജി.വി.എച്ച്.എസ്. ടി.എച്ച്. എസ്. വടകര, ജി.വി.എച്ച്. എസ്.എസ്. അത്തോളി.
- പ്രോഫിറ്റബിൾ: എം.യു.എം.വി.എച്ച്.എസ്. എസ്. വടകര, ജി വി.എച്ച്.എസ്.എസ്. കൽപ്പറ്റ, എം.എം.വി.എച്ച്.എസ്.എസ്. കോഴിക്കോട്.
