KOYILANDY DIARY.COM

The Perfect News Portal

സര്‍ക്കാറിന്‍റെ പുതുവത്സര സമ്മാനം; കോഴിക്കോട് – ബാംഗ്ലൂര്‍ നവകേരള ബസ് സര്‍വീസ് ആരംഭിച്ചു

കോഴിക്കോട് നിന്ന് ബാംഗ്ലൂര്‍ക്കുള്ള യാത്രക്കാര്‍ക്ക് സര്‍ക്കാറിന്‍റെ പുതുവത്സര സമ്മാനമായി നവകേരള ബസ് സര്‍വീസ് ആരംഭിച്ചു. രാവിലെ എട്ടരയോടെ കോഴിക്കോട് നിന്ന് യാത്ര ആരംഭിച്ച ബസ് വൈകീട്ട് നാലരയോടെ ബാഗ്ലൂരെത്തും. യാത്രക്കാര്‍ക്ക് സഹായകരമാവുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ബസിന്‍റെ സര്‍വീസ് പുനരാംഭിച്ചിരിക്കുന്നത്.

വലിയ മാറ്റങ്ങളുമായാണ് നവകേരള ബസ് ഇത്തവണ നിരത്തുകളിലേക്ക് എത്തിച്ചിരിക്കുന്നത്. കൂടുതല്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാൻ പാകത്തില്‍ 11 സീറ്റുകളാണ് ബസില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. അതോടെ സീറ്റുകളുടെ എണ്ണം 37 ആയി. യാത്രക്കാരുടെ സുഖകരമായ യാത്ര ലക്ഷ്യമിട്ട് വേറെയും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

 

 

പുറകിലെ വാതിലും മുൻ വശത്തെ ഹൈഡ്രോളിക് ലിഫ്റ്റും ഒഴിവാക്കിയിട്ടുണ്ട്. ശുചിമുറി ബസില്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. ആദ്യ ഘട്ടത്തില്‍ യാത്രക്കാര്‍ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിച്ചാണ് ബസ് സര്‍വീസ് പുനരാംഭിച്ചിരിക്കുന്നത്. സര്‍വീസ് കെഎസ്ആര്‍ടിസിക്കും യാത്രക്കാര്‍ക്കും വലിയ മുതല്‍ കൂട്ടാവുമെന്ന് സിഐടിയു സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി റഷീദ് പറഞ്ഞു. 911 രൂപയാണ് കോഴിക്കോട് നിന്ന് ബാഗ്ലൂര്‍ക്കുള്ള ടിക്കറ്റ് ചാര്‍ജ്. രാത്രി 10.25 നാണ് ബാംഗ്ലൂര്‍ നിന്നുള്ള ബസിന്‍റെ മടക്കയാത്ര.

Advertisements
Share news