KOYILANDY DIARY.COM

The Perfect News Portal

റോഡ് നിർമ്മാണത്തിനും പരിപാലനത്തിനും സർക്കാർ നൽകുന്നത് മികച്ച പരിഗണന; മന്ത്രി പി എ മുഹമ്മദ് റിയാസ്

റോഡ് നിർമ്മാണത്തിനും പരിപാലനത്തിനും സർക്കാർ നൽകുന്നത് മികച്ച പരിഗണനയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ റോഡ് വികസനത്തെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ച നജീബ് കാന്തപുരത്തിന് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്ത്. റോഡ് നിർമ്മാണത്തിനും പരിപാലനത്തിനും സർക്കാർ നൽകുന്നത് മികച്ച പരിഗണനയാണെന്ന് മന്ത്രി പറഞ്ഞു. ഗ്രാമീണ റോഡുകൾ ടാർ ചെയ്ത് നല്ല നിലയിലാണെന്നും, എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി മറുപടി നൽകി.

സംസ്ഥാനത്തെ റോഡുകൾ ഗതാഗത യോഗ്യമാണ്. ജനങ്ങൾക്ക് ചെറിയൊരു ബുദ്ധിമുട്ട് പോലും ഉണ്ടാകാൻ പാടില്ല എന്നുള്ളതാണ് സർക്കാരിൻറെ കാഴ്ചപ്പാട്. ചെറിയൊരു പരാതി പോലും പരിഹരിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടിയും സ്വീകരിക്കും. പിഡബ്ല്യുഡി റോഡുകളുടെ പകുതിയും ബിഎൻബിസി ആക്കി മാറ്റുകയായിരുന്നു ലക്ഷ്യം. 50 ശതമാനം ഇത് കടന്നിട്ടുണ്ട്. ഇനിയും പരമാവധി റോഡുകൾ ബിഎൻബിസി ആക്കും’, മന്ത്രി മറുപടി നൽകി.

 

‘എല്ലാ ജനപ്രതിനിധികളുടെ മണ്ഡലത്തിലും ഇതിൻറെ ആനുകൂല്യം ലഭിക്കുന്നുണ്ട്. പ്രമേയ അവതാരകൻ മണിച്ചിത്രത്താഴ് സിനിമയിലെ ഗംഗ ശോഭനയാകുമെന്നാണ് പ്രതീക്ഷിച്ചത്. അദ്ദേഹത്തിൻറെ മണ്ഡലത്തിലെ റോഡുകളുടെ പണി വെച്ച് നോക്കുമ്പോൾ, പക്ഷേ അദ്ദേഹം നാഗവല്ലി ശോഭനയാണ് ആയത്’, നിയമസഭയിൽ നജീബ് കാന്തപുരത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് മന്ത്രി കൂട്ടിച്ചേർത്തു.

Advertisements
Share news