KOYILANDY DIARY.COM

The Perfect News Portal

മെഡിക്കൽ സർവീസസ്‌ കോർപറേഷന്‌ 100 കോടി കൂടി അനുവദിച്ച് സ‍ർക്കാർ

കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷന്‌ സർക്കാർ സഹായമായി 100 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർക്കാർ ആശുപത്രികൾക്കായി മരുന്നുകൾ വാങ്ങിയതിന്റെ ബിൽ തുക നൽകുന്നതിനാണ്‌ പണം അനുവദിച്ചത്‌. ഈ വർഷം ആകെ 606 കോടി രൂപയാണ്‌ കോർപറേഷന്‌ സഹായമായി നൽകിയത്‌. ബജറ്റ്‌ വിഹിതത്തിനുപുറമെ 250 കോടി രൂപ നൽകി. 356 കോടി രൂപയായിരുന്നു ബജറ്റ്‌ വകയിരുത്തൽ. ഇതും, അധികമായി 150 കോടി രൂപയും നേരത്തെ നൽകിയിരുന്നു.

 

Share news