സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; പവന് 71,840 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 8,980 രൂപയും പവന് 71,840 രൂപയുമാണ് വില. കഴിഞ്ഞ ദിവസം ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചിരുന്നു. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ സ്വര്‍ണത്തിന് 4000ലധികം രൂപ വര്‍ധിച്ചിരുന്നു.

ഇതിനുശേഷമാണ് സ്വര്‍ണത്തിന്റെ വില കുറയാന്‍ ആരംഭിച്ചത്. അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ നേരിയ നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റി 42 പോയിന്റ് ഇടിഞ്ഞ് 24,293 പോയിന്റിലെത്തി. ബോംബെ സൂചിക സെൻസെക്സ് 155 പോയിന്റ് ഇടിഞ്ഞ് 80,133 പോയിന്റിലെത്തി. യു.എസ്, ഏഷ്യൻ വിപണികൾ കഴിഞ്ഞ ദിവസം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.




