KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കൂടി; പവന് 99,040 രൂപ

.

കൊച്ചി: തുടർച്ചയായ ഇറക്കത്തിന് ഇടവേള നൽകി സ്വർണവില മുന്നോട്ട്. പവന് 120 രൂപ വർധിച്ച് 99,040 രൂപയും ഗ്രാമിന് 15 രൂപ വർധിച്ച് 12,380 രൂപയിലുമെത്തി. ഇന്നലെ മൂന്ന് തവണയാണ് സ്വർണവിലയിൽ ഇടിവ് സംഭവിച്ചത്. പണിക്കൂലിക്കൊപ്പം 53 രൂപയോളം ഹാള്‍മാര്‍ക്കിങ് ചാര്‍ജും മൂന്നു ശതമാനം ജിഎസ്ടിയും നല്‍കേണ്ടതായി വരും.

 

ഡിസംബർ 23-ന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ട സ്വർണവില വീണ്ടും കുതിക്കുകയാണ്. സാധാരണക്കാരായ ഉപഭോക്താക്കൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കും ആശങ്കയായി മാറിയിരിക്കുകയാണ് പുതിയ വില വർധന.

Advertisements

 

 

Share news