KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വർധിച്ചു; പവന് 1,16,320 രൂപ

.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം താഴേയ്ക്ക് പോയ വിലയിൽ ആണ് ഇന്ന് വർധനവ് ഉണ്ടായിരിക്കുന്നത്. പവന് 880 രൂപ ആണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,16,320 രൂപയായി. ഗ്രാമിന് 110 രൂപ കൂടി 14,540 രൂപയുമായി. ഇന്നലെ 1,15,440 രൂപയായിരുന്നു ഒരു പവന്റെ വില. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

 

ആഗോളവിപണിയിൽ 5000 ഡോളറിന് താഴേക്കു പോയ സ്വർണം തിരിച്ചുകയറിയതോടെ ആണ് സ്വർണവിലയിലും ആ മാറ്റം പ്രതിഫലിച്ചത്. ഇസ്രായേൽ-ഇറാൻ-അമേരിക്കൻ സംഘർഷം തുടങ്ങിയ സമയത്ത് സ്വർണ വിപണിയിൽ വർധനവ് ആണ് ഉണ്ടായത്. തുടർന്നാൽ വിലയും ഉയരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ നിന്ന നിൽപ്പിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് പിന്നെ നമ്മൾ കണ്ടത്. പക്ഷെ അതൊരു പതുങ്ങൽ അല്ലായിരുന്നു. വീണ്ടും വിലയിൽ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.

Advertisements

 

Share news