സ്വർണവില വീണ്ടും കുറഞ്ഞു; പവന് 1,07,720 രൂപ
.
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ്. 1,07,720 രൂപയാണ് ഇന്നത്തെ ഒരു പവൻ്റെ വില. കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരവും ഒരു പവൻ സ്വർണത്തിൻ്റെ വില വർദ്ധിച്ചിരുന്നു. 1,08,200 രൂപയാണ് കഴിഞ്ഞ ദിവസത്തെ വില. രാവിലെ കുറഞ്ഞിരുന്നെങ്കിലും ഉച്ചക്കുശേഷം വീണ്ടും കൂടി. 480 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. 13,465 രൂപയാണ് ഒരു ഗ്രാമിൻ്റെ വില. ഒരു ലക്ഷത്തിന് മേലെ ഒരു പവൻ സ്വർണത്തിൻ്റെ വില കുതിപ്പ് തുടരുന്നതിനിടെ കഴിഞ്ഞ 23ന് ആണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 99,480 രൂപയായിരുന്നു അന്നത്തെ വില.

അതേസമയം, ഇസ്രയേൽ-ഇറാൻ സംഘർഷമാണ് സ്വർണവില കൂടുന്നതിനും കുറയുന്നതിനുമുള്ള പ്രധാന കാരണം. യുഎസ് ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയും സ്വർണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കി. യുഎസ്-ഇറാൻ പ്രശ്നങ്ങളിലെ അയവ് ക്രൂഡ് ഓയിൽ വില ഗണ്യമായി കുറയാൻ ഇടയാക്കി.

തിങ്കളാഴ്ച 100 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില ബുധനാഴ്ചയോടെ 86.60 ഡോളറിലേക്ക് ഇടിഞ്ഞു. ഈ വിലക്കുറവ് പണപ്പെരുപ്പ ഭീഷണി കുറയ്ക്കാൻ സഹായിച്ചതിനൊപ്പം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ കുറവ് വരുത്തിയേക്കുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ സ്വർണ്ണം പോലുള്ളവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും കാരണമായി.




