KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണവില കുറഞ്ഞു; പവന് 75,560 രൂപ

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75,560 രൂപയായി. ഇന്നലെ ഒരു പവന് 75,760 രൂപയായിരുന്നു. ആഗസ്റ്റ് മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇന്നലത്തേത്.  ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 9445 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 

ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

 

വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണ്ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണ്ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. 

Share news
error: Content is protected !!