KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 1,03,920 രൂപ

.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 520 കുറഞ്ഞ് 1,03,920 രൂപയും ​​ഗ്രാമിന് 65 രൂപ കുറഞ്ഞ് 12,990 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം സർവകാല റെക്കോഡിലെത്തിയതിന് പിന്നാലെയാണ് സ്വർണവില കുറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പവന് 1760 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ചരിത്രം കുറിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വില കുത്തനെ ഉയരുകയായിരുന്നു.

 

Share news