വീണ്ടും കുതിച്ച് സ്വർണവില: പവന് 1,19,600
.
സംസ്ഥാനത്ത് ഇന്ന് വീണ്ടും കുതിച്ച് സ്വർണവില. 1120 രൂപ കൂടി പവന് 1,19,600 രൂപയായി. 14,950 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ ആണ് ഇന്ന് സ്വർണം എത്തി നിൽക്കുന്നത്. ഇന്നലെ സ്വർണത്തിന് പവന് 880 രൂപ ആയിരുന്നു കൂടിയത്. ഇന്നും വർധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. പണിക്കൂലിയും ജിഎസ്ടിയുമടക്കം ആവുമ്പോൾ ഇനിയും വില കൂടും. ഓണക്കാലമായതോടെ ആളുകൾ സ്വർണം വാങ്ങാനുള്ള തയാറെടുപ്പിലാവാം. അതിനു മുകളിൽ ഒരു ഇടിത്തീ പോലെയാണ് ഇപ്പോൾ നടക്കുന്ന ഈ വർധനവ്.




