സംസ്ഥാനത്ത് സ്വർണവില കൂടി

സംസ്ഥാനത്ത് സ്വർണവില കൂടി. ഗ്രാമിന് 20 രൂപ കൂടി 7160 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 160 രൂപ കൂടി 57,280 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 16 രൂപ കൂടി 5,858 രൂപയായി. ഈ മാസം 10 നായിരുന്നു സ്വര്‍ണത്തിന്റെ വില ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നത്. 56,200 രൂപയായിരുന്നു അന്നത്തെ വില. എന്നാല്‍, അടുത്ത ഒരാഴ്ചയില്‍ സ്വര്‍ണ വിലയില്‍ കൂടിയത് പവന് 1080 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,800 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില.
