KOYILANDY DIARY

The Perfect News Portal

കൂ​ൾ​ബാ​റി​ലെ മാ​ലി​ന്യ​ങ്ങ​ൾ തോട്ടിൽ തള്ളി. ക​ട​യു​ട​മ​ക്ക് പിഴ.

കൂ​ൾ​ബാ​റി​ലെ മാ​ലി​ന്യ​ങ്ങ​ൾ തോട്ടിൽ തള്ളി. ക​ട​യു​ട​മ​ക്ക് പിഴ. നാ​ദാ​പു​രം: നാദാപുരം വടകര റോഡിലെ  ഐസും ഗ്ലാസും എന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് തള്ളിയത്. നാ​ദാ​പു​രം ഗ്രാമ പ​ഞ്ചാ​യ​ത്തി​ൻ്റെയും തൂ​ണേ​രി​യു​ടെ​യും അ​​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ചേ​റ്റു​വെ​ട്ടി തോ​ടി​ൻ്റെ തോട്ടുമ്മോത്ത് ​പാല​ത്തി​ൻ്റെ താ​ഴെ​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്.

ജ​ലാ​ശ​യ​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ള​ൽ പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ർ നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മാ​ലി​ന്യ ​കെ​ട്ടു​ക​ളി​ൽ​ നി​ന്ന് നാ​ദാ​പു​രം ടൗ​ണി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​ നി​ന്നും സാധന​ങ്ങ​ൾ വാ​ങ്ങി​യ​തി​ൻ്റെ ബില്ല് ല​ഭി​ക്കു​ക​യും, ഇ​തു​വ​ഴി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച സ്ഥാ​പ​നം ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​യി​രി​ന്നു.

നാട്ടുകാരുടെ സഹായത്തോടെ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവരാണ് പരിശോധന നടത്തിയത്. കട ഉടമ ഒ. പി. അബ്ദുൽ സലാമിന്  5000 രൂപ പിഴയും തോട്ടിൽ തള്ളിയ മാലിന്യം 24 മണിക്കൂറിനകം നീക്കം ചെയ്യാൻ നിർദേശവും നൽകിയിട്ടുണ്ട്.

Advertisements