മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഗെയിം സ്‌ട്രീമേഴ്‌സ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കേരളത്തിലെ ഗെയിം സ്‌ട്രീമേഴ്‌സ്. കേരളത്തിലെ ഗെയിമർമാരുടെ കമ്മ്യൂണിറ്റിയായ ടിവിഎ ടീമും അവരുടെ ഫൊളേവ്‌ഴ്‌സുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 9,26,447 രൂപ സംഭാവന ചെയ്തത്.

കേരളത്തിലെ ഗെയിമിംഗ് കമ്മ്യൂണിറ്റിയിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് 32 പേർ അടങ്ങുന്ന ടിവിഎ. അവരുടെ ടീം ലീഡർ ആയ ടീം ലീഡർ വാസു അണ്ണൻ (പരുന്ത് വാസു) എന്ന ദിലിൻ ദിനേശിന്റെ ഈഗിൾ ഗെയിമിംഗ് എന്ന ചാനലിൽ വെറും മൂന്നു മണിക്കൂർ നടത്തിയ ഒറ്റ ലൈവ് സ്ട്രീമിങ്ങിലൂടെയാണ് 9,26,447 രൂപ സമാഹരിച്ചത്. തുക അജ്മൽ, വിഗ്നേഷ് ജയൻ, ടിവിഎ മോഡറേറ്റർ അജ്മൽ എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്ക് കൈമാറി.

