ഇന്ധനവില കൂടും; പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

സാധാരണക്കാരന് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. രാജ്യത്ത് ഇന്ന് അർധരാത്രി മുതൽ ഇന്ധന വില കൂടും. പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപയുടെ വർധനവാണ് ഉണ്ടാകുന്നത്. എക്സൈസ് തീരുവ കേന്ദ്രം കൂട്ടുകയായിരുന്നു. അധിക ബാധ്യത എണ്ണക്കമ്പനികൾ ഏറ്റെടുത്തേക്കും. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രതികാര തീരുവകൾ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനിൽക്കുന്നതിനാൽ, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞു വരുന്ന സമയത്താണ് ഈ നടപടി. വിലവർദ്ധനവ്, പണപ്പെരുപ്പ സമ്മർദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ അടിയായിരിക്കുകയാണ് വിലവർധന
