സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടി നഗരസഭയും നാണുവേട്ടൻ സ്മാരക പകൽവീട് പ്രവർത്തന കമ്മിറ്റിയും ഡോക്ടർ ചന്ദ്രകാന്ത് നേത്രാലയം കോഴിക്കോടും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. കോമത്ത്കര പകൽവീട്ടിൽ വെച്ചാണ് ക്യാമ്പ് നടത്തിയത്. നഗരസഭയുടെ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി കെ ഷീന പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

മുഖ്യ അതിഥിയായിട്ടുള്ള ഡോക്ടർ ചന്ദ്രകാന്തിനെ ക്യാമ്പിൽ ആദരിച്ചു. പെൻഷൻ സംഘടനകൾക്ക് വേണ്ടി സുധാകരൻ ശിവദം, ടി എം നാരായൺ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി കെ ബിജു, കെ കെ ശ്രീധരൻ, ശ്രീജിത്ത്, സജീവൻ കൈലാസ് രവി എ കെ എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്യാമ്പിൽ 150തോളം പേരെ പരിശോധിച്ചു. ബാലകൃഷ്ണൻ പി സ്വാഗതവും പകൽവീട് കെയർ ടേക്കർ രജില നന്ദിയും പറഞ്ഞു.
