KOYILANDY DIARY.COM

The Perfect News Portal

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നാലാമത്തെ ലൈംഗികപീഡന കേസ്

കര്‍ണാടക പൊലീസിലെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം മുന്‍ ഹസന്‍ എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നാലാമത്തെ ലൈംഗികപീഡന  കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് ലൈംഗിക പീഡന കേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് അടുത്ത കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസില്‍ മുന്‍ ബിജെപി എംഎല്‍എ പ്രീതം ഗൗഡയും പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.

പ്രജ്വല്‍ രേവണ്ണ വീഡിയോ കോളില്‍ റെക്കോര്‍ഡ് ചെയ്ത ഇരയുടെ ചിത്രങ്ങള്‍ പങ്കുവച്ചെന്ന കുറ്റമാണ് മുന്‍ ബിജെപി എംഎല്‍എ പ്രീതം ഗൗഡ, കിരണ്‍, ശരത് എന്നിവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം പ്രജ്വലിന്റെ മൂത്ത സഹോദരന്‍ സൂരജ് രേവണ്ണയെ പാര്‍ട്ടി പ്രവര്‍ത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share news