KOYILANDY DIARY.COM

The Perfect News Portal

നവകേരള സദസ്സിന്‌ പിന്തുണയുമായി എംഎസ്‌എഫ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി

വടകര: നവകേരള സദസ്സിന്‌ പിന്തുണയുമായി എംഎസ്‌എഫ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭാതയോഗത്തിൽ. കാലിക്കറ്റ്‌ സർവകലാശാല സെനറ്റ്‌ അംഗം, മുസ്ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ലത്തീഫ്‌ തുറയൂരാണ്‌ നവകേരള സദസ്സിന്‌ എത്തിയത്‌. ‘കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി പിന്തുണക്കേണ്ട ആശയമാണ്‌ നവകേരള സദസ്സ്‌. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുക എന്നത്‌ ചെറിയ സംഗതിയല്ല.

ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്ന അന്തസ്സുള്ള നീക്കമാണിത്‌’–- ലത്തീഫ്‌ പ്രതികരിച്ചു.  ഹരിതവിവാദത്തിൽ പെൺകുട്ടികളുടെ നീതിക്കായി നിലപാടെടുത്തതിനെ തുടർന്ന്‌ മുസ്ലിംലീഗ്‌  നേതൃത്വത്തിന്‌ അനഭിമതനായ എംഎസ്‌എഫ്‌ നേതാവാണ്‌ ലത്തീഫ്‌ തുറയൂർ.

Share news