KOYILANDY DIARY.COM

The Perfect News Portal

ചേലിയ യുപി സ്കൂൾ മുൻ പ്രധാന അധ്യാപകൻ കരിയാരി ബാലകൃഷ്ണൻ മാസ്റ്റർ (94) നിര്യാതനായി

ചെങ്ങോട്ടുകാവ്: ചേലിയ യുപി സ്കൂൾ മുൻ പ്രധാന അധ്യാപകൻ കരിയാരി ബാലകൃഷ്ണൻ മാസ്റ്റർ (94) നിര്യാതനായി. ഭാര്യ: ഭാരതി അമ്മ. മക്കൾ: രമേഷ് കുമാർ (അസി. ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനിയർ, റെയിൽവെ, (മൈസൂർ), ജയശ്രി (ഓംഗോൾ), രാജശ്രീ (ടീച്ചർ, GMUPS, കാപ്പാട്).
മരുമക്കൾ: ശാന്തി വട്ടക്കണ്ടി, പ്രകാശ് ബാബു പടിഞ്ഞാറയിൽ (മോണ്ടിസോറി പബ്ലിക് സ്കൂൾ, ഓംഗോൾ), ശിവദാസ് കാരോളി (റിട്ട. സ്റ്റേഷൻ സൂപ്രണ്ട്, റെയിൽവേ കോഴിക്കോട്). സഹോദരങ്ങൾ: രാഘവൻ നായർ, പരേതയായ പാറുക്കുട്ടി അമ്മ. ശവസംസ്ക്കാരം: തിങ്കളാഴ്ച കാലത്ത് 9 മണിക്ക്.
Share news