KOYILANDY DIARY.COM

The Perfect News Portal

ടി.വി. വിജയനെ അനുസ്മരിച്ചു

കൊയിലാണ്ടി: രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും മുൻ നഗരസഭ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷററുമായിരുന്ന ടി.വി. വിജയൻ്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങ് ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ  ഉദ്ഘാടനം ചെയ്തു.
കെപിസിസി മെമ്പർ പി. രത്നവല്ലി, വി.പി ഭാസ്കരൻ, വി വി സുധാകരൻ, ടിപി കൃഷ്ണൻ, നടേരി ഭാസ്കരൻ, സിപി മോഹനൻ, പി. ടി ഉമേന്ദ്രൻ, കെ. പി. വിനോദ് കുമാർ, വിടി സുരേന്ദ്രൻ, എം, സതീഷ് കുമാർ നഗരസഭ കൗൺസിലർമാരായ മനോജ്‌ പയറ്റുവളപ്പിൽ, കെ. എം, സുമതി, ഷീബ സതീശൻ, ചിത്ര, ചെറുവക്കാട് രാമൻ, ശൈലേഷ് പെരുവട്ടൂർ, കെ. അശോകൻ എന്നിവർ സംബന്ധിച്ചു.
Share news