KOYILANDY DIARY.COM

The Perfect News Portal

പ്രായത്തിന്റെ അവശതകൾ മറന്ന് ലഹരിക്കെതിരെ തിക്കോടിയിൽ മുതിർന്ന പൗരന്മാരുടെ പദയാത്ര

തിക്കോടി: തീക്കാറ്റ് പോലെ അനുദിനം പടർന്നുപിടിക്കുന്ന ലഹരി മാഫിയക്കും, അതുണ്ടാക്കുന്ന ദുരന്തങ്ങൾക്കുമെതിരെ മുതിർന്ന പൗരന്മാരും രംഗത്തിറങ്ങി. പ്രായത്തിന്റെ അവശതകൾ മറന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് പഞ്ചായത്ത് മുക്കിൽ നിന്നും സഞ്ചാരികളുടെ കേന്ദ്രമായ കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിലേക്ക് ഒന്നര കിലോമീറ്റർ പദയാത്ര നടത്തിയാണ് ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചത്. തുടർന്ന് നടന്ന സമാപന സമ്മേളനം എഴുത്തുകാരനും ജില്ലാ കമ്മിറ്റി മെമ്പറുമായ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ശാന്ത കുറ്റിയിൽ  അധ്യക്ഷത വഹിച്ചു.
പൊതുപ്രവർത്തകനായ ഹാഷിം കോയ തങ്ങൾ, സ്റ്റേറ്റ് കൗൺസിലർ ബാലൻ കേളോത്ത്, ജില്ലാ കൗൺസിലർ കാട്ടിൽ മുഹമ്മദലി, വിമല ടീച്ചർ, കെ .എം. അബൂബക്കർ മാസ്റ്റർ, ബാലകൃഷ്ണൻ മണിയോത്ത് എന്നിവർ സംസാരിച്ചു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച്  ലഹരിക്കെതിരെ പ്രചരണം നടത്താനും തയ്യാറെടുപ്പുകൾ നടത്തി വരികയാണ്. സെക്രട്ടറി പി. രാമചന്ദ്രൻ നായർ സ്വാഗതവും സുമതി വായാടി നന്ദിയും പറഞ്ഞു. 
Share news