KOYILANDY DIARY.COM

The Perfect News Portal

ഫുട്ബോൾ ഇതിഹാസം പെലെയുടെ സംസ്കാരം ഇന്ന്. അവസാന നിദ്ര സാൻ്റോസിലെ മണ്ണിൽ

ഫുട്ബോൾ ഇതിഹാസം പെലെയുടെ സംസ്കാരം ഇന്ന്. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട സാൻ്റോസിലെ മണ്ണിലാണ് അവസാന നിദ്ര. സംസ്കാരച്ചടങ്ങളിൽ കുടുംബാംഗങ്ങൾ മാത്രമേ പങ്കെടുക്കുകയുള്ളൂ.

തിങ്കളാഴ്ച രാവിലെയാണ് സാവോ പോളോയിലെ ആശുപത്രിയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള സാൻ്റോസിലേക്ക് പെലെയുടെ ഭൗതികശരീരം എത്തിച്ചത്. മൃതദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ വിശിഷ്ട വ്യക്തികളടക്കം പതിനായിരങ്ങളാണെത്തിയത്. അദ്ദേഹത്തിൻ്റെ കരിയറിൻ്റെ ഭൂരിഭാഗവും ചെലവഴിച്ച സാൻ്റോസ് ക്ലബിൻ്റെ സ്റ്റേഡിയത്തിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം വിലാപയാത്രയായി സാൻ്റോസിലെ മെമ്മോയിൽ നെക്രോപോളെ എകുമെൻസിയ സെമിത്തേരിയിലെത്തിക്കും.

അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി പെലെ ചികിത്സയിലായിരുന്നു. ഒപ്പം വൃക്കരോഗവും അധികരിച്ചതോടെ ഒരുമാസമായി തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു. ഒടുവിൽ ഡിസംബർ 30ന് ആദ്ദേഹം ലോകത്തോട് വിട പറഞ്ഞു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

Advertisements
Share news