KOYILANDY DIARY.COM

The Perfect News Portal

വിനോദയാത്രയ്ക്കിടെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക്  ഭക്ഷ്യവിഷബാധ

കോഴിക്കോട്: വിനോദയാത്രയ്ക്കിടെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക്  ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ അനുഗമിച്ച കെയർടേക്കർമാർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.

 

104 പേരടങ്ങിയ സംഘത്തിലെ 75 പേർ എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെ ചികിത്സ തേടി മെഡിക്കൽ കോളേജിൽ എത്തിയ ഇവരെ പ്രത്യേകം സജ്ജീകരിച്ച വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് മെഡിക്കൽ കോളേജിൽ ബന്ധപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോർജ്, അടിയന്തര ചികിത്സാ നടപടികൾ സ്വീകരിക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ. ഗണേശ് മോഹന് നിർദേശം നൽകി. ചികിത്സയിൽ കഴിയുന്നവരുടെ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു.

Share news