KOYILANDY DIARY.COM

The Perfect News Portal

ഫോക്കസ് 2023 മെഗാ ജോബ് ഫെയർ എസ്എന്‍ഡിപി കോളേജില്‍ നടന്നു

കൊയിലാണ്ടി: ഫോക്കസ് 2023 മെഗാ ജോബ് ഫെയർ എസ്എന്‍ഡിപി കോളേജില്‍ നടന്നു. ഡി സോഫ്റ്റ്‌ സൊല്യൂഷൻസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഈ മേള സംഘടിപ്പിച്ചത്. ആയിരത്തിൽപ്പരം തൊഴിലവസരങ്ങൾ ഉള്ള മേള കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സുജേഷ് സി പി, ചാന്ദ്നി പി എം, ഡോ വിനി കെ, അഭയ് കൃഷ്ണ, ഡി സോഫ്റ്റ്‌ സൊല്യൂഷൻസിൽ നിന്നും മനാഫ് പി മജീദ്, ജിനീഷ് സോജൻ, നീതു സജീവ് എന്നിവർ സംസാരിച്ചു. ഡിസംബര്‍ 16 ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ച ജോബ് ഫെയര്‍ വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചു. ചരിത്രത്തിൽ ആദ്യമായാണ് മുപ്പതോളം പ്രശസ്ത കമ്പനികൾ പങ്കെടുക്കുന്ന ഒരു തൊഴിൽമേള കോളേജിൽ നടക്കുന്നത്. വിവിധ ജില്ലകളിൽനിന്നായി ആയിരത്തോളം ഉദ്യോഗാർത്‌ഥികൾ മേളയിൽ പങ്കെടുത്തു.
Share news