KOYILANDY DIARY

The Perfect News Portal

പ്രവാസി കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂ കൃഷി ആരംഭിച്ചു.

മൂടാടി: പ്രവാസി കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂ കൃഷി ആരംഭിച്ചു. CKG മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രവാസി കാർഷിക കൂട്ടായ്മയായ ലൈലാക്ക് ഗ്രൂപ്പ് മൂടാടി പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി വീമംഗലം പതിനാറാം വാർഡിൽ പൂക്കൃഷി ആരംഭിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ പൂച്ചെടി നട്ടു കൊണ്ട് പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ എം.കെ. മോഹനൻ്റെ അദ്ധ്യക്ഷതവഹിച്ചു. മൂടാടി കൃഷി ഓഫീസർ പി. ഫൗസിയ മുഖ്യാതിഥിയായി.
ചടങ്ങിൽ രാമചന്ദ്രൻ കൊയിലോത്ത് (ADC മൂടാടി പഞ്ചായത്ത്‌), ര വി നവരാഗ്, നാരായണൻ മണാണ്ടത്തിൽ, നാണു. കെ.ടി, ബഷീർ കുണ്ടൻ്റവിട, മനോജ് വി.ടി, മാലിനി രാജീവൻ തുടങ്ങിയവർ സംസാരിച്ചു. സി.കെ.ജി പൂർവ്വ വിദ്യർത്ഥി കൂട്ടായ്മയായ “കൃഷിക്കൂട്ടം” ചെയർമാൻ ശശി എസ്.നായർ സ്വാഗതവും ലൈലാക്ക് കൺവീനർ ഇന്ദിര ശ്രീധരൻ നന്ദിയും പറഞ്ഞു.
Advertisements