കാലിക്കറ്റിൽ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അഞ്ച് സംഘപരിവാർ അംഗങ്ങളെ എസ്എഫ്‌ഐ തടഞ്ഞു
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അഞ്ച് സംഘപരിവാർ അംഗങ്ങളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. അംഗങ്ങളെ യോഗം നടക്കുന്ന ഹാളിലേക്ക് കടത്തിവിടാതെ കടുത്ത പ്രതിരോധം തീർത്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ഗവർണർ നോമിനേറ്റ് ചെയ്ത 18 അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ സെനറ്റ് യോഗമാണ് ഇന്ന് ചേർന്നത്. സെനറ്റ് ഹാളിന്റെ പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന മുദ്രാവാക്യം വിളിച്ചു. സെനറ്റ് ഓഫീസിന്റെ രണ്ട് കവാടങ്ങളിലുമായി അമ്പതിലധികം വരുന്ന പ്രവര്‍ത്തകരാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സംഘപരിവാര്‍ ബന്ധമുള്ള അംഗങ്ങളെ അകത്തേക്ക് കടത്തിവിടില്ലെന്ന് എസ്എഫ്‌ഐ പറഞ്ഞു.

