KOYILANDY DIARY.COM

The Perfect News Portal

മത്സ്യതൊഴിലാളി യൂണിയൻ ഏരിയാ കൺവെൻഷൻ

.
കൊയിലാണ്ടി: “കടലോളം നന്മക്കായ് തുടരണം എൽഡിഎഫ്” എന്ന മുദ്രാവാക്യം ഉയർത്തി കഴിഞ്ഞ 10 വർഷകാലം മത്സ്യമേഖലയിൽ തൊഴിലാളികൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കിയ ഇടതുപക്ഷ ഗവൺമെന്റിനെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ മത്സ്യതൊഴിലാളികൾ രംഗത്തിറങ്ങണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഏരിയാ കൺവെൻഷൻ ആഹ്വാനം ചെയ്തു. കൺവെൻഷൻ സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി സി. അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡണ്ട് ടി.വി. ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. മത്സ്യമേഖലയിൽ ഉണ്ടായ വികസനങ്ങൾ ജില്ലാ സെക്രട്ടറി വി.കെ. മോഹൻദാസ് വിശദീകരിച്ചു. ഏരിയാ സെക്രട്ടറി സി.എം. സുനിലേശൻ സ്വാഗതവും പി.കെ. സന്തോഷ് നന്ദിയും പറഞ്ഞു.
Share news