KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് തീരദേശ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ AITUC ജില്ലാ കമ്മറ്റി

കൊയിലാണ്ടി: മത്സ്യത്തൊഴിലാളി ഫെഡറേഷൻ (AITUC) ജില്ലാ കമ്മറ്റി യോഗം കൊയിലാണ്ടിയിൽ നടന്നു. കാപ്പാട് തീരദേശ റോഡ് ഗതാഗതയോഗ്യമാക്കുക, നിലവിലെ കൊയിലാണ്ടി മത്സ്യ ഭവൻ ഓഫീസ് തീരദേശത്തെ അനുയോജ്യമായ കെട്ടിടത്തിലേക്ക് മാറ്റുക, മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പെൻഷൻ, ഭവന പദ്ധതികളുടെ ആനുകൂല്യങ്ങൾ എന്നിവ വളരെ പെട്ടന്ന് വതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മറ്റി അംഗം പി. പീതാംബരൻ വിശദീകരണം നടത്തി. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ശെൽവരാജ് എം.വി, ബൈജു ഇ.കെ, CP ഹരീശൻ, ദിവ്യ ശെൽവരാജ് എന്നിവർ സംസാരിച്ചു. 

Share news