ഉന്നത വിജയം നേടിയ മത്സ്യ തൊഴിലാളികളുടെ കുട്ടികളെ അനുമോദിച്ചു

കൊയിലാണ്ടി: എസ്.എസ്.എൽ.സി, പ്ലസ് ടു, ഉയർന്ന ബിരുദം നേടിയ മത്സ്യതൊഴിലാളികളുടെ കുട്ടികളെ മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി എം.എൽ എ കാനത്തിൽ ജമീല മൊമൻ്റോ നൽകി ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡണ്ട് ടി.വി. ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ. ദാസൻ (മുൻ എം.എൽ എ) ജില്ലാ സെക്രട്ടറി വി.കെ. മോഹൻദാസ്, എ.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ട്രേഡ് യൂണിയൻ ക്ലാസ്സിന് കെ. ദാസൻ നേതൃത്വം നൽകി. ഏരിയാ സെക്രട്ടറി സി. എം. സുനിലേശൻ സ്വാഗതവും സി.എം. ദിലീഷ് നന്ദിയും പറഞ്ഞു.
