എൻ ഡി എ സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക നൽകി മത്സ്യ തൊഴിലാളികൾ
.
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി.ആർ. പ്രഫുൽകൃഷ്ണന് കെട്ടിവെക്കാനുള്ള തുക കൈമാറി മത്സ്യ തൊഴിലാളികൾ. മത്സ്യ തൊഴിലാളികളുടെ പ്രതിനിധികളായി രഥയാത്ര വഞ്ചി ഗ്രൂപ്പാണ് മുഴുവൻ തുകയും നൽകിയത്. മത്സ്യതൊഴിലാളികളുടെ പ്രതിനിധികളായ സി പി ഗണേശൻ, ആന്ധ്രപ്രദേശ് നേതാവ് എസ് എ രാം മോഹൻ ടി.പി, ഗോപാലൻ, സി എം, ബിജു എന്നിവരും ബിജെപി യുടെ മുതിർന്ന നേതാക്കളായ എൻ.പി രാധാകൃഷ്ണൻ, അഡ്വ. വി.സത്യൻ, വി.കെ. ജയൻ, എസ്.ആർ. ജയ്കിഷ്, വായനാരി വിനോദ്, ടി.കെ. പദ്മനാഭൻ, വൈശാഖ് എന്നിവരും സന്നിഹിതരായിരുന്നു.



